Advertisment

വയനാട് കളക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി; സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം

New Update

publive-image

വയനാട്: വയനാട് കളക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. ജില്ല കളക്ടറുടെ ചേമ്പർ സ്ഥിതി ചെയ്യുന്ന മെയിൻ ബ്ലോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദന മരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെൻറിമീറ്റർ വീതിയുള്ള ചന്ദന മരമാണ് മുറിച്ചത്.

സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം. സിവിൽ സ്റ്റേഷനിലെ ജീവനക്കാരാണ് ചന്ദന മരം മുറിച്ചത് ആദ്യം കാണുന്നത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. കളക്ടറേറ്റ് പരിസരത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും

NEWS
Advertisment