Advertisment

യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ്‌. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രമെന്ന വിഷയത്തിലാണ് കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ്‌ ലഭിച്ചത്.  ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോം ഗവേഷണം നടത്തിയത്.

ഡോക്ടറേറ്റ്‌ ലഭിച്ച വിവരം ചിന്താ ജെറോം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്‌ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനായി ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നതായി അവർ പറഞ്ഞു.

കേരള സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഡോ. പി പി അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്.

NEWS
Advertisment