Advertisment

കർഷക ദിനത്തിൽ ദേശീയ ജൈവ വൈവിധ്യ അവാർഡ് ജേതാവ് ഷാജി കേതാരത്തിന് ആദരവ്

New Update

publive-image

മാനന്തവാടി: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ദേശീയ ജൈവ വൈവിധ്യ അവാർഡ് ജേതാവ് ഷാജി കേതാരത്തിന് (മാനന്തവാടി) നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ ഗിരി പൊന്നാട അണിയിച്ച് ആദരിച്ചു. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് സുധീഷ് നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന " ഉൽപ്പന്ന വൈവിധ്യവൽക്കരണവും നൂതന സാങ്കേതിക വിദ്യയും " എന്ന വിഷയത്തിൽ നടത്തിയ വെബിനാർ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തു.

സംസ്ഥാനത്തിൻ്റെ സമ്പദ്ഘടന ശക്തമാക്കാൻ കർഷക സൗഹൃദ സമീപനം സർക്കാർ സ്വീകരിക്കണമെന്ന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു ധനകാര്യ സ്ഥാപനങ്ങൾ അധ്വാനിക്കുന്ന കർഷകരെ ശത്രുക്കളായിട്ടാണ് ഇപ്പോഴും കാണുന്നത് അതിത് മാറ്റം ഉണ്ടാവണം അദ്ദേഹം തുടർന്നു ഭാരവാഹികളായ എം എൻ ഗിരി ,അയൂബ് മേലേടത്ത് ,എൻ എൻ ഷാജി ,ജെയിംസ് കുന്നപ്പള്ളി ,ആൻ്റണി ജോസഫ് മണവാളൻ ,ജോയി ഇളമക്കര ,ജാൻസി ജോർജ്ജ്, പി എസ് ചന്ദ്രശേഖരൻ നായർ ,അനീഷ് ഇരട്ടയാനി ,ജി ബിനുമോൻ ,എച്ച് ഷംസുദീൻ പി എൻ ഗോപിനാഥൻ നായർ, പി ഏ റഹിം എന്നിവർ പ്രസംഗിച്ചു

Advertisment