Advertisment

ആ സമത്വ സുന്ദര ലോകം വീണ്ടും സൃഷ്ടിക്കാനുള്ള പ്രചോദനമാകട്ടെ ഓണം; ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

New Update

publive-image

Advertisment

തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓണത്തിന്റ തിളക്കവും സമൃദ്ധിയും ആഘോഷത്തിലെ ഒരുമയും കേരളത്തിന്റെ സ്‌നേഹ സന്ദേശമായി ലോകമെങ്ങും വ്യാപിക്കട്ടെയെന്ന് ആശംസ സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

ഓണം കേരളത്തിന്റെ ദേശീയ ഉത്സവം മാത്രമല്ല മനുഷ്യരെല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ച ഒരു നല്ല കാലത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. ആ സമത്വ സുന്ദര ലോകം വീണ്ടും സൃഷ്ടിക്കാനുള്ള പ്രചോദനമാകട്ടെ ഓണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും ആശംസകൾ നേർന്നെത്തിയിരുന്നു.

NEWS
Advertisment