Advertisment

വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘം പൊലീസ് പിടിയിൽ

New Update

publive-image

Advertisment

തൃശ്ശൂര്‍: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘം കുന്നംകുളം പൊലീസിന്റെ പിടിയിൽ. കുന്നം കുളം സ്വദേശിയുടെ പരാതിയെത്തുടന്നാണ് സംഘം പൊലീസ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ വിപിൻ, ഷെറിൻ തോമസ്, അമീർ മുഹമ്മദ്, സുരേഷ്, മാർഷൽ എന്നിവരാണ് പിടിയിലായത്. കുന്നംകുളം സ്വദേശി ഷനിൽകുമാറിന്റെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി വിപിൻ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനിൽകുമാറിന്റ കയ്യിൽ നിന്നും സ്വിഫ്റ്റ് കാർ വാടകയ്ക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ പണയം വെക്കുന്നതാണ് ഇവരുടെ രീതി. വാഹന ഉടമ വിളിക്കുമ്പോൾ അടുത്തദിവസം തന്നെ വാഹനങ്ങൾ എത്തിക്കാംമെന്ന് പറയും. പക്ഷേ നൽകില്ല. വിളി കൂടുമ്പോൾ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. നിരവധി പേരിൽ നിന്ന് ഇവർ വാഹനം തട്ടിയെടുത്തതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്

വാഹനങ്ങൾ ഇവർ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പിടിയിലായാൽ കേസം മറ്റു ഉത്തരവാദിത്വങ്ങളും വാഹന ഉടമയുടെ പേരിലാകും എന്നതാണ് കാരണം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കുന്നംകുളം പൊലീസ് വ്യക്തമാക്കി.

Advertisment