Advertisment

കരമനയിൽ മിൻവിൽപനക്കാരിയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് മത്സ്യ തൊഴിലാളി ഫെഡറേഷന്‍റെ പ്രതിഷേധം

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ മീൻവിൽപനക്കാരിയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍റെ പ്രതിഷേധം. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 11.30നാണ് പ്രതിഷേധം സംഘടിപ്പിക്കുക.

കരമനപ്പാലത്തിലെ നടപ്പാതയിൽ മീൻ വിൽപ്പന നടത്തിയിരുന്ന വലിതതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. പൊലീസ് കച്ചവടം തടസ്സപ്പെടുത്തിയെന്നും തർക്കത്തിനിടയിൽ മീൻ തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. എന്നാൽ മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസ് വിശദീകരണം.

കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതൽ മീൻ വിൽപ്പന നടത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്. വൈകിട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി.

ഇതോടെ ഇവരുടെ സ്ഥലമായ വലിയ തുറയിൽ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേർന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു.

NEWS
Advertisment