Advertisment

നീണ്ട ഒരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും; കേരളത്തില്‍ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതും ശ്രദ്ധേയമാണ്

New Update

publive-image

Advertisment

തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ജൂലൈ മാസത്തിലാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളനം ഒടുവിൽ നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ വാർഡ് തലത്തിലാക്കിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല.

നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി ഏറെ നാളായി പത്രസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല. കേരളത്തില്‍ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ തന്നെ കേസുകളില്‍ ഏറെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിപക്ഷവും ബി ജെ പിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയുരുന്നു. കൊവിഡ് കണക്കുകള്‍ കുറയുമ്പോൾ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും കണക്കുകള്‍ വർദ്ധിക്കുമ്പോൾ ഒളിച്ചോടുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം.

36 ദിവസത്തെ ഇടവേളയ്കക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ​ഗുരുതരമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കൊവിഡ് കേസുകൾ 30000-ത്തിന് മുകളിലാണ് മരണസംഖ്യയും കുതിച്ചുയർന്നു. കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കിയ ശേഷം മരണങ്ങൾ കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണ്.

NEWS
Advertisment