Advertisment

നികുതി പിരിവ്: ചട്ടങ്ങള്‍ കര്‍ശനമാക്കി ജിഎസ്ടി വകുപ്പ്, പുതിയ രീതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും

New Update

publive-image

Advertisment

തിരുവനന്തപുരം: നികുതിയൊടുക്കല്‍ വൈകിപ്പിക്കുന്നത് തടയാന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി ജിഎസ്ടി വകുപ്പ്. റിട്ടേണ്‍ സമര്‍പ്പിക്കല്‍ കൃത്യമായി നടത്തുകയും നികുതിയൊടുക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് വകുപ്പ് ചട്ടങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

ഓരോ മാസവും ഇരുപതിനുള്ളില്‍ സമര്‍പ്പിക്കേണ്ട നികുതിസമര്‍പ്പണ ഫോമായ ജിഎസ്ടിആര്‍-മൂന്ന് ബി രണ്ട് മാസം തുടര്‍ച്ചയായി സമര്‍പ്പിച്ചില്ലെങ്കില്‍ ജിഎസ്ടിആര്‍-ഒന്ന് സമര്‍പ്പിക്കാന്‍ ആകില്ലെന്ന സംവിധാനമാണ് നടപ്പാക്കുന്നത്.

പുതിയ രീതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും. പ്രതിമാസ ഇടപാടുകളുടെ വിവരമാണ് ജിഎസ്ടിആര്‍ ഒന്ന് ഫോമില്‍ ഓരോ മാസവും 10 ന് ഉള്ളില്‍ നല്‍കേണ്ടത്. ജിഎസ്ടിആര്‍ മൂന്ന് -ബി സമര്‍പ്പിക്കല്‍ കര്‍ശനമാക്കാന്‍ വകുപ്പ് ഓഗസ്റ്റില്‍ പുതിയ ചട്ടം നടപ്പാക്കിയിരുന്നു.

തുടര്‍ച്ചയായി രണ്ട് മാസം ജിഎസ്ടിആര്‍ മൂന്ന് ബി സമര്‍പ്പിക്കാത്തവര്‍ക്ക് ഇ-വേ ബില്ലുകള്‍ അപ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത സംവിധാനമാണ് ഓഗസ്റ്റില്‍ വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. ഇതിന് പുറമേയാണ് പുതിയ രീതി കൂടി കൊണ്ടുവരുന്നത്.

NEWS
Advertisment