Advertisment

തിരുവനന്തപുരത്ത് അഞ്ച് പഞ്ചായത്തുകളിലും 12 വാർഡുകളിലും കർശന ലോക്ക്ഡൗൺ; ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് പഞ്ചായത്തുകളിലും 12 വാർഡുകളിലും കർശന ലോക്ക്ഡൗൺ. ഡബ്ല്യു.ഐ.പി.ആർ ഏഴു ശതമാനത്തിൽക്കൂടുതലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ അഞ്ച്, 12, 14, 16, 23, 24, 28 വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 11, 14, 20, 21, 36 എന്നിവയാണ് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന മുനിസിപ്പൽ വാർഡുകൾ. ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ.

രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇത്തരം കടകൾ തുറക്കാമെന്നും കളക്ടർ അറിയിച്ചു. കിളിമാനൂർ, മുദാക്കൽ, നന്ദിയോട്, പഴയകുന്നുമ്മേൽ, പുളിമാത്ത് എന്നിവയാണ് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന പഞ്ചായത്തുകൾ. ഇവിടങ്ങളിലെ എല്ലാ വാർഡുകളിലും നിയന്ത്രണം ബാധകമായിരിക്കും.

NEWS
Advertisment