Advertisment

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കൊറോണയുടെ അതി തീവ്രവ്യാപനം; ടിപിആർ കുറയ്‌ക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ കൊറോണയുടെ അതി തീവ്രവ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് നിർദ്ദേശമുള്ളത്.

എറണാകുളം, കൊല്ലം എന്നീ ജില്ലകളിൽ രോഗികളുടെ എണ്ണം കൂടുതലാണ്. എന്നാൽ ഇവിടെ ടിപിആർ കുറവാണ്. രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിലെ ആശുപത്രികളിലെ തിരക്ക് കൃത്യമായി വിലയിരുത്തണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.

അതേസമയം സംസ്ഥാനത്ത് പ്രതിദിന രോഗബാധ ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനാ രീതി പുതുക്കി നേരിടാനുള്ള നീക്കത്തിലാണ് സർക്കാർ. വാക്‌സിൻ നില അടിസ്ഥാനമാക്കിയാകും പരിശോധന.

കേരളത്തിൽ 18 വയസ്സിന് മുകളിലുള്ള 71 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊറോണ വ്യാപനം കുറയ്‌ക്കാൻ പുതിയ പരിശോധനാ രീതി അവലംബിക്കുന്നത്.

NEWS
Advertisment