Advertisment

നിയന്ത്രണം കടുപ്പിച്ച് കേരളം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നു മുതല്‍ ആരംഭിക്കും, കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നു മുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു. കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും. എന്നാല്‍ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ , സേവന മേഘലയിലുള്ളവര്‍, മരണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്ക് ഇളവ് ഉണ്ടാകും.

കൂടാതെ വിമാനം, ട്രയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

NEWS
Advertisment