Advertisment

കുർബാന ക്രമത്തെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾക്ക് പിന്നാലെ വൈദികർക്ക് മുന്നറിയിപ്പുമായി തൃശ്ശൂർ അതിരൂപത; സഭ പരിഷ്‌കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണം

New Update

publive-image

Advertisment

തൃശ്ശൂർ: കുർബാന ക്രമത്തെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾക്ക് പിന്നാലെ വൈദികർക്ക് മുന്നറിയിപ്പുമായി തൃശ്ശൂർ അതിരൂപത. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് തൃശ്ശൂർ അതിരൂപത മെത്രാപൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

സീറോ മലബാർ സഭ പരിഷ്‌കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്നാണ് ഇദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. മറിച്ചുള്ള നീക്കം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

സഭ പരിഷ്‌കരിച്ച കുർബാന ക്രമത്തെ ചൊല്ലി സീറോ മലബാർ സഭയിൽ ആദ്യഘട്ടം മുതൽ വിഭാഗീയത രൂക്ഷമായിരുന്നു. കുർബാന ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വൈദികർ പരസ്യമായാണ് രംഗത്ത് വന്നത്.

ഒരു വിഭാഗം വൈദികർ ഇതിനെതിരെ യോഗം ചേരാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പുമായി തൃശൂർ അതിരൂപത രംഗത്തെത്തിയത്

NEWS
Advertisment