Advertisment

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പാചകവാതക വില 1 kയിലേക്ക് ! കഴിഞ്ഞ എട്ടുമാസത്തിനിടെ പാചകവാതകത്തിന് കൂടിയത് 190 രൂപ. 2014ല്‍ 410 രൂപ വിലയുണ്ടായിരുന്ന പാചകവാതകത്തിന് ഇന്നു ഇരട്ടിയിലേറെയായിട്ടും ആര്‍ക്കും പ്രതിഷേധവുമില്ല ! മുമ്പുണ്ടായിരുന്ന സബ്‌സിഡി ഉപഭോക്താവ് അറിയാതെ തന്നെ നിലച്ചു. കോവിഡ് പ്രതിസന്ധിക്കിടെ നട്ടം തിരിയുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കാന്‍ സര്‍ക്കാരിന് നാണമില്ലേ ?

New Update

publive-image

Advertisment

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ വലയുന്ന സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പാചക വാതക വില സിലണ്ടറൊന്നിന് ആയിരത്തിലേക്ക് അടുക്കുന്നു. 25.50 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ വില കേരളത്തില്‍ 900 കടക്കും.

കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് പാചകവാതകത്തിന് 25 രൂപ കൂടിയത്. ഇതോടെ ഇപ്പോള്‍ 891.50 രൂപയാണ് വിലയെങ്കിലും ഇതു കയ്യിലെത്തുമ്പോഴേക്കും 900 കവിയും. ഈ വര്‍ഷം ഇതുവരെ മാത്രം കൂടിയത് 190 രൂപയാണ്.

ഏഴുവര്‍ഷം 2014ല്‍ 410 രൂപയായിരുന്നു പാചകവാതകത്തിന്റെ വില. അന്നു 200രൂപയോളം ഉപഭോക്താവിന് സബ്‌സിഡിയായി തിരികെ അക്കൗണ്ടിലും കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന് അന്നു തുക കൂടുതലാണെന്നു പരാതിയും കുറവായിരുന്നു.

എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സ്ഥിതി അതല്ല. ഉപഭോക്താക്കള്‍ പോലും അറിയാതെ സബ്‌സിഡി നിന്നു. രണ്ടാഴ്ച കൂടുമ്പോ തന്നെ കൃത്യമായി വിലയും വര്‍ധിപ്പിക്കുന്നുണ്ട്. 2021 ജനുവരിയില്‍ 694 രൂപയായിരുന്നു ഗ്യാസ് വില.

ഇത് കഴിഞ്ഞ ജൂലൈ ഒന്നിന് 834 രൂപയും ആഗസ്റ്റ് 17ന് 859ലേക്കും എത്തി. ഇതാണ് ഇന്ന് 884 രൂപയായി ഉയര്‍ന്നത്. ( ഡല്‍ഹിയിലെ വിലയാണിത്. കേരളത്തില്‍ വില വ്യത്യാസപ്പെട്ടിരിക്കും.) അതായത് ഒരു സിലണ്ടറിന് 190 രൂപയാണ് എട്ടുമാസം കൊണ്ട് കൂടിയത്.

ഇത് ഗാര്‍ഹിക സിലണ്ടറിന്റെ കാര്യം. വാണിജ്യാവശ്യത്തിനുള്ള സിലണ്ടറിന് ഇന്നും കൂടിയത് 73.50 രൂപ. ഇതോടെ 1692.50 രൂപയായി വില. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് പാചകവാതക വില.

NEWS
Advertisment