Advertisment

കൈക്കൂലി ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടറും എസ്.ഐയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

New Update

publive-image

Advertisment

ഇടുക്കി: കളളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടര്‍ എസ്.എം.റിയാസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാണ് ഇദ്ദേഹം.

കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതേ കേസില്‍ മുന്‍ ഉപ്പുതറ എസ്.ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി തങ്കമണി പോലീസ് സ്റ്റേഷനിലെ എസ്.ഐ ആണ് ചാര്‍ലി തോമസ്.

ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ആണ് ഇരുവരെയും സസ്പെന്‍റ് ചെയ്തത്. മൂന്നുപേര്‍ക്കെതിരെയും അന്വേഷണം നടത്താനും ശുപാര്‍ശയുണ്ട്. ഇടുക്കി ഡി.സി.ബി ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

NEWS
Advertisment