New Update
Advertisment
പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.പാലക്കാട് പുതുനഗരത്താണ് തീപിടുത്തം.തീ നിയന്ത്രണ വിധേയമെന്ന് അധികൃതർ. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. അതിനിടെ കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു സ്ത്രീ ജീവനക്കാരെ രക്ഷിച്ച് പുറത്തെത്തിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തുണ്ട്.
അതിനിടെ തീപിടിത്തമുണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നാണ് ആരോപണം. സ്ഥലം കയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് എസ് ഹംസത്ത് കുറ്റപ്പെടുത്തി.