Advertisment

മലയാളമണ്ണിൽ 'ഹലോ' വിളികൾക്ക് തുടക്കംകുറിച്ചിട്ട് ഇന്ന് കാൽ നൂറ്റാണ്ട്

New Update

publive-image

Advertisment

മലയാളമണ്ണിൽ 'ഹലോ, വിളികൾക്ക് തുടക്കംകുറിച്ചിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. 1996 സെപ്റ്റംബർ 17ന് ആയിരുന്നു 'ഹലോ, തുടക്കംകുറിച്ചത്. മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ ആർ ടാൻഡനു ഹലോ പറഞ്ഞായിരുന്നു തുടക്കം. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ വിളിച്ചു. നോക്കിയ ഹാൻഡ്സെറ്റായിരുന്നു അന്ന് ഉപയോ​ഗിച്ചത്. എസ്കോട്ടെൽ ആണ് സേവനദാതാവ്.

publive-image

കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്‌കോടെൽ ആണ്. അന്ന് ഔട്‌ഗോയിങ് കോളുകൾക്ക് മിനിട്ടിന് 16.80 രൂപയായിരുന്നു നിരക്ക്. ഇൻകമിങ് കോളുകൾക്കും ആദ്യകാലത്ത് നിരക്ക് ഈടാക്കിയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മിനിറ്റിന് 8.40 രൂപയാണ് ഇൻകമിങ്ങിന് നൽകേണ്ടിയിരുന്നത്. എസ്‌കോടെലിനെ പിൽക്കാലത്ത് ഐഡിയ ഏറ്റെടുത്തു.

2003 ആയതോടെ ഇന്‍കമിങ്​ ഫ്രീ ആക്കി. ഔട്ട്​ഗോയിങ്​ കോളുകള്‍ക്ക്​ മിനിറ്റിന്​ 2.89 രൂപയായിരുന്നു ചാര്‍ജ്​. 2007ലാണ്​ അത്​ മിനിറ്റിന്​ ഒരുരൂപയായത്​. 2008ല്‍ 78 പൈസ ആയി വീണ്ടും കുറഞ്ഞു.

publive-image

1995 ജൂലൈ 31നായിരുന്നു ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ എത്തിയത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രി സുഖ്‌റാം ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനെ വിളിച്ചായിരുന്നു തുടക്കം. കൊൽക്കത്തയിലെ സെക്രട്ടേറിയേറ്റ്‌ ആയ ‘റൈറ്റേർസ് ബിൽഡിങ്ങിൽ’ നിന്നായിരുന്നു ആ കാൾ പോയത്. നോക്കിയ ഫോൺ ആയിരുന്നു അതും. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം ലഭ്യമായ സ്ഥലം ഡൽഹി ആണ്.

Advertisment