Advertisment

അറിയാത്ത നമ്പറിൽ നിന്നും വീഡിയോ കോൾ: എടുത്തപ്പോൾ നഗ്നതാ പ്രദർശനം, യുട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി, മുന്നറിയിപ്പുമായി താരം

New Update

publive-image

Advertisment

കൊച്ചി: വീഡിയോ കോൾ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലീസും മുന്നറിയിപ്പുമായി എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ സഹപ്രവർത്തകന് ഉണ്ടായ അനുഭവം വ്യക്തമാക്കുകയാണ് നടൻ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് ആർട്ട് ഡയറക്ടറായ അനിലിന് വീഡിയോ കോൾ വരുന്നത്. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി ഫോൺ സംസാരിക്കുയായിരുന്നു.

പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടൻ കോൾ കട്ട് ചെയ്‌തെങ്കിലും പിന്നീട് ഇതിന്റെ സ്‌ക്രീൻ റെക്കോഡും മറ്റ് വീഡിയോകളും ചേർത്ത് എഡിറ്റ് ചെയ്ത ശേഷം അയച്ചു നൽകിയെന്ന് അനീഷ് പറയുന്നു. 11,500 രൂപ കൊടുത്തില്ലെങ്കിൽ ഇത് സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി.

ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാ മേഖലയിൽ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ദയവായി അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വീഡിയോ കോൾ എടുക്കരുതെന്ന് അഭ്യർർത്ഥിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

NEWS
Advertisment