Advertisment

അതിഥി തൊഴിലാളികളെ എത്തിച്ച ബസില്‍ കടത്തിയത് 150 കിലോ കഞ്ചാവ്; കേസിലെ പ്രധാന പ്രതി കീഴടങ്ങി

New Update

publive-image

Advertisment

ആലുവ : അതിഥി തൊഴിലാളികളെ എത്തിച്ച ബസില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പോലീസ് മുമ്പാകെ കീഴടങ്ങി. ആലുവ സ്വദേശി സലാം ആണ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെയെത്തി കീഴടങ്ങിയത്.

പ്രതിയെ പോലീസ് പാലക്കാട് എക്‌സൈസിന് കൈമാറി. 150 കിലോ കഞ്ചാവാണ് ബസില്‍ നിന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട നേരത്തെ അഞ്ച് പേരെ പിടികൂടിയിരുന്നു.

ബസ് ഡ്രൈവര്‍ സഞ്ജയ്, കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളിലായാണ് എറണാകുളം സ്വദേശികള്‍ ബസില്‍ നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്. പശ്ചിമ ബംഗാളില്‍ നിന്നും തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സലാമിന് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നത്.

Advertisment