Advertisment

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

New Update

publive-image

നെയ്യാറ്റിൻകര: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. നിരത്തിൽ വാഹനങ്ങൾ കുറവായിരുന്നതിനാലും സമീപം മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിനു മുന്നിലാണ് സംഭവം.

പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. വാഹനത്തിന്റെ എ.സിക്ക് ഉണ്ടായ തകരാര്‍ വര്‍ക്ക്‌ഷോപ്പില്‍ പരിഹരിച്ച ശേഷം മടങ്ങുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. അഗ്നിശമന സേനയുടെ 2 വാഹനങ്ങളും ട്രാഫിക് പൊലീസും സ്ഥലത്തെത്തിയാണു തീ അണച്ചത്. ആര്‍ക്കും പരിക്കില്ല.

Advertisment