Advertisment

പ്ലസ് വണ്‍ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

New Update

publive-image

Advertisment

പ്ലസ് വണ്‍ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നേരിട്ടെത്തി പ്രവേശനം നേടാം. കൊറോണ മാനദണ്ഡം കൃത്യമായി പ്രവേശന നടപടികളില്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

15 മിനിറ്റാണ് ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. ഫീസടച്ച്‌ സ്ഥിര പ്രവേശനം ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ നേടണം. താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് നേടാം.

44,281 ഒഴിവുകള്‍ ആണ് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഉണ്ടായിരുന്നത്. അലോട്ട്മെന്റിനായി പരിഗണിച്ചത് 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ്. പ്രവേശനം നാളെ രാവിലെ ഒന്‍പത് മുതല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി നേടാം.

Advertisment