Advertisment

മുണ്ടക്കയത്തെ ഹോംകോ ഔഷധതോട്ടം പുതിയ മുഖത്തോടെ

New Update

publive-image

കോട്ടയം: സർക്കാർ മേഖലയിലെ ഏക ഹോമിയോ ഔഷധ നിർമ്മാണ കമ്പനിയായ ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസി മുണ്ടക്കയം ഇഞ്ചിയാണിയിൽ അഞ്ചര ഏക്കർ സ്ഥലത്ത് ഉള്ള സ്വന്തം ഔഷധ കൃഷിത്തോട്ടം പുതിയ ഔഷധച്ചെടികൾ നട്ട് കുടുതൽ വിപുലീകരിക്കുന്നു.മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള സംരംഭത്തിന്റെ തുടക്കമാണിതെന്ന് ഹോംകോ എം.ഡി.ഡോ പി ജോയ് അറിയിച്ചു.

മുണ്ടക്കയം ഇഞ്ചിയണിയിൽ നടന്ന ചടങ്ങിൽ ആയുഷ് വകുപ്പ് അഡീഷണൽ സെക്രട്ടറി വി. ഭൂഷൺ , ഹോംകോ ചെയർമാൻ കൂടി ആയ ഹോമിയോപ്പതി ഡയറക്ടർ ഡോ . എം. എൻ. വിജയാംബിക എന്നിവർ ഔഷധ തൈ നട്ടു ആരംഭം കുറിച്ചു .ഹോംകോ ഭരണസമിതി അംഗമായ ആലപ്പുഴ ഡി.എം.ഒ ഡോ ജെ . ബോബൻ, എറണാകുളം ഡി.എം.ഒ. ഡോ . ലീനാറാണി കേരള സ്റ്റേറ്റ് മെഡിസിനൽ പ്ലാൻറ് ബോർഡ്.സി ഇ ഒ റിത്വിക് .മെഡിക്കൽ ഓഫീസർ ഡോ.അരുൺ രാജ് എന്നിവർ പങ്കെടുത്തു.

Advertisment