Advertisment

തൊഴിലാളികള്‍ നല്‍കിയത് പരസ്പര വിരുദ്ധമായ മറുപടികള്‍; ആലപ്പുഴയില്‍ സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടികൂടി

New Update

publive-image

ആലപ്പുഴ: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മത്സ്യബന്ധന ബോട്ട് ആലപ്പുഴയില്‍ പിടികൂടി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ കേരളത്തിലേക്ക് നൽകിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ് ആറാട്ടുപുഴ വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നും ബോട്ട് പിടികൂടിയത്.

മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. തൊഴിലാളികളില്‍ നിന്ന് പരപ്‌സപര വിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.

Advertisment