Advertisment

മദ്യ നയത്തിൽ ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊള്ളണം: കെ സി ബി സി

New Update

publive-image

കാലടി:മദ്യനയത്തിൽ ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ട് നിലപാടുകൾ സ്വീകരിക്കണമെന്ന് ഫാ.ജോൺ പുതുവ അഭിപ്രായപ്പെട്ടു. ഗാന്ധി ജയന്തിയുടെ ഭാഗമായി കേരളത്തെ മദ്യ വത്ക്കരിക്കരുതെന്നാവശ്യപ്പെട്ട് കെ സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ എകോപന സമിതിയും കാഞ്ഞൂർ ടൗൺ കപ്പേള ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ നില്പ് സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ.ജോൺ

സകലതിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമാണ് മദ്യമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ് ലഹരിമാഫിയുടെ സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സർക്കാർ തയ്യറാവണം മദ്യനയത്തിൽ സർക്കാർ നിരന്തരമായ വാഗ്ദാന ലംഘനമാണ് നടത്തുന്നത്.സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അസ്വ ചാർളി പോൾ അധ്യക്ഷത വഹിച്ചു. കെ.എ പൗലോസ്, ഷൈബി പാപ്പച്ചൻ ,എം.പി ജോസി, ഡേവീസ് ചക്കാല ക്കൽ, ചെറിയാൻ മുണ്ടാടൻ, ജോസ് പടയാട്ടി, പൗലോസ് കീഴ്ത്തറ, റോയി പടയാട്ടി, തോമസ് മറ്റപ്പിള്ളി, കെ.ജെ ജോയി, വി.പി ഔസേഫ് എന്നിവർ പ്രസംഗിച്ചു.

Advertisment