Advertisment

വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; ഓൺലൈനായിട്ട് ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെ പങ്കെടുക്കും, മോൻസണും ഹണിട്രാപും ചർച്ചയാകുമെന്ന് റിപ്പോർട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം : വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയോടെ ഓൺലൈനായിട്ടാണ് യോഗം ചേരുക. എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്. പോലീസുകാർ ഉൾപ്പെട്ട ഹണിട്രാപും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.

മോൻസൺ മാവുങ്കലുമായി ഉന്നത ഉദ്യോഗസ്ഥർക്ക് ബന്ധം ഉണ്ടെന്ന വിവരം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മോൻസണും തമ്മിലുള്ള ബന്ധവും മോസന്റെ വീടിന് സുരക്ഷ ഒരുക്കാൻ ബെഹ്‌റ നിർദ്ദേശിച്ചതുമെല്ലാം നിർണായക തെളിവുകളാണ്.

മുൻ ഡിഐജി സുരേന്ദ്രനും മോൻസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം സംസ്ഥാന പോലീസിനെ പ്രശനത്തിലാക്കി. മോൺസനെതിരായ പീഡന പരാതി പോലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

NEWS
Advertisment