Advertisment

നാഥുറാം ഗോഡ്സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരുമായി; ഗോഡ്സെയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതി-പി.കെ. കൃഷ്ണദാസ്

New Update

publive-image

Advertisment

കണ്ണൂര്‍: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരോട് ആയിരുന്നെന്ന വാദവുമായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അതിനാല്‍ ഗോഡ്സെയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗോഡ്സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍.സി. ചാറ്റര്‍ജിയായിരുന്നു. എന്‍.സി. ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബപശ്ചാത്തലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു.

എന്‍.സി. ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ്. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആര്‍.എസ്.എസുകാരനാകുമായിരുന്നുവെന്ന വാദം കൃഷ്ണദാസ് ആവര്‍ത്തിച്ചു.

Advertisment