Advertisment

കടലുണ്ടി പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി

New Update

publive-image

മലപ്പുറം: കടലുണ്ടി പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ(15) കാണാതായി.

നാലു കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അബദ്ധത്തില്‍ രണ്ടു കുട്ടികള്‍ വെള്ളത്തില്‍ പോകുകയായിരുന്നു. മലപ്പുറം നഗരസഭാപരിധിയില്‍ ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 5.20നാണ് സംഭവം.

Advertisment