Advertisment

ടി.എം. സിദ്ദിഖിനെതിരായ നടപടി അംഗീകരിക്കാനാവില്ല; പൊന്നാനിയില്‍ ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രകടനം

New Update

publive-image

Advertisment

മലപ്പുറം: പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സിപിഎമ്മിൽ ഒരു വിഭാഗത്തിൻ്റെ പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം. അച്ചടക്കനടപടി പിൻവലിക്കണമെന്നാണ് ആവശ്യം.

ബ്രാഞ്ച് സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും ഇക്കാര്യങ്ങള്‍ ടി.എം. സിദ്ദിഖിനെതിരായ നടപടി പൊതുജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതിനെതിരെ പൊന്നാനിയിൽ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തിയതിൽ ടിഎം സിദ്ദിഖിനെ തരം താഴ്ത്തിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ബ്രാഞ്ചിലേക്കാണ് സിദ്ദിഖിനെ തരം താഴ്ത്തിയത്.

സിദ്ദിഖിന് പുറമേ മറ്റ് 11 പേര്‍ക്കെതിരേയും നടപടിയുണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലേക്ക് പ്രകടനവുമായി എത്തിയത്.

Advertisment