Advertisment

മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപിന്റെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

New Update

publive-image

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തി എന്ന സ്വർണ്ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് സിപിഎം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നേരത്തെ പുറത്ത് വന്നതാണ്‌. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരി എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

kodiyeri balakrishnan
Advertisment