Advertisment

കായംകുളത്ത് പത്ത് വയസുകാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ

New Update

publive-image

Advertisment

കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന്‍ അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്. മാതാവ് വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പിതാവ് വിദേശത്താണ്.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment