Advertisment

ഉദ്ഘാടനവും സമാപനവുമില്ലാതെ കെഎസ്‌യു തൊടുപുഴ നിയോജക മണ്ഡലം ക്യാമ്പ് അനുഭവവേദ്യമായി

New Update

publive-image

Advertisment

തൊടുപുഴ: ഉദ്ഘാടനവും സമാപനവുമില്ലാതെ കെഎസ്‌യു തൊടുപുഴ നിയോജക മണ്ഡലം ക്യാമ്പ് അനുഭവവേദ്യമായി.  സംഘടനാ പ്രവർത്തനവും, കാര്യക്ഷമതയും നാളെകളിൽ നിർണ്ണായകമാണെന്നും സൂഷ്മതയിൽ നിന്നും സ്ഥൂലതയിലേയ്ക്ക് വിദ്യാർത്ഥികൾ യാത്ര ചെയ്യണമെന്നും എംപി ഡീൻ കുര്യാക്കോസ് ക്യാമ്പിൽ സൂചിപ്പിച്ചു. തൊഴിലും വിദ്യാഭാസവും സംഘടനാ പ്രവർത്തനവും മുഖമുദ്രയാക്കണമെന്ന് മാത്യു കുഴൽ നാടൻ എംഎല്‍എ പറഞ്ഞു.

പ്രമുഖ മോട്ടി വേക്ഷൻ ട്രേയ്നർ അബ്ദുൾ റഷീദ് സംഘടനയെന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് അസ്‌ലം ഓലിക്കൽ അധ്യക്ഷത വഹിച്ചു.

നേതാക്കളായ യൂ ഡി എഫ്  ചെയർമാൻ അഡ്വ എസ് അശോകൻ,മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രിസിഡന്റുമാരായ ഇബ്രാഹിം കുട്ടി കല്ലാർ ,ജോയി തോമസ് , ഡി കെ ടി എഫ് സംസ്ഥാന പ്രിസിഡന്റ് ജോയി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെഎസ്‌, ജില്ലാ പ്രിസിഡന്റ് മുകേഷ് മോഹനൻ ,ബി ജോ മാണി, ജോബി ചെമ്മല , മുനീർ സിഎം,ജോൺ നെടിയ പാല, N1 ബെന്നി, ഷിബിലി സാഹിബ്, എൻ കെ ബിജു,  മനോജ് കോക്കാട്ട്, എൻ കെ ബിജു, സമീർ കോണിക്കൻ, അക്ബർ ടി എൽ, ആരിഫ് കരിം, എബി മുണ്ടക്കൻ , മോബിൻ മാത്യു, ജോസ്‌കുട്ടി ജോസഫ്‌, ജിതിൻ ഉപ്പുമാക്കൻ, സ്റ്റെഫിൻ ജോർജ്ജ്, അമൽ ജോഷി, ഫൈസൽ ടി എസ്, അജയ് പുത്തൻപുരയിൽ,തുടങ്ങിയവർ അഭിസംബോദന ചെയ്തു.ജന സെക്രട്ടറി ജെറാൾഡ് ജോർജ് സംഘടനാ പ്രമേയം അവതരിപ്പിച്ചു.

അരുൺ ബാബു, വിനായക് ഹരി, റൊസാരിയോ ടോം, ഗൂണശേഖരൻ രാജൻ തുടങ്ങിയവർ നേത്യത്വം നൽകി.

Advertisment