Advertisment

പോലീസിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണം; ഉത്ര കേസ് അന്വേഷിച്ച സംഘത്തിനെ അഭിനന്ദിച്ച് ഡിജിപി അനിൽകാന്ത്

New Update

publive-image

Advertisment

തിരുവനന്തപുരം: ഉത്ര കേസ് അന്വേഷിച്ച സംഘത്തിനെ അഭിനന്ദിച്ച് ഡിജിപി അനിൽകാന്ത്. പോലീസിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്.

അന്വേഷണം ഏറെ പ്രയാസകരമായിരുന്നു. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി. കേരളക്കരയിലെ ഞെട്ടിച്ച കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

വിധി കേൾക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തിയിരുന്നു. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. കേസ് അത്യപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വാദിച്ചു.

വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദന കൊണ്ട് നിലവിളിച്ചപ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തു. കേസിൽ സൂരജിനുള്ള ശിക്ഷ 13ന് പ്രസ്താവിക്കുമെന്നും കോടതി അറിയിച്ചു.

NEWS
Advertisment