Advertisment

മുതലക്കോടം പഴുക്കാകുളം പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

New Update

publive-image

Advertisment

മുതലക്കോടം പഴുക്കാകുളത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തന ക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.1965 കാലഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണിത്.ഈ മേഖലയിലെ ഏക സർക്കാർ സ്ഥാപനമാണെങ്കിലും വര്ഷങ്ങളായി അടഞ്ഞു കിടക്കുകയാണ് .പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുമാരമംഗലം ഗ്രാമപഞ്ചായത്തിനാണ്. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇത് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ല. മുനിസിപ്പൽ അതിർത്തിയിലാണിത് സ്ഥിതി ചെയ്യുന്നത്.

നിരവധി ആളുകൾക്ക് പ്രയോജനപ്പെടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പി .ജെ .ജോസഫ് എം .എൽ .എ .യ്ക്ക് നിവേദനം നൽകി.മണ്ഡലം പ്രസിഡന്റ് കെ .കെ .ജോസെഫിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.റോബിൻ .പി .ജോസഫ് പാറത്തലക്കൽ,ഷാജി പീടികപ്പറമ്പിൽ ,ടി .ജെ .ജോൺ താന്നിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുതലക്കോടത്ത് നിന്നും ഏഴല്ലൂർ ഭാഗത്തേയ്ക്ക് പഴുക്കാകുളം വഴി പോകുന്ന പൊതുമരാമത്തു റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു .കെ .എസ്.ടി .പി .പോലുള്ള ഏജന്സികളെകൊണ്ട് നല്ല രീതിയിൽ റോഡിന്റെ നിർമ്മാണം നടത്തണം. മൂന്നാർ -ഊന്നുകല്ല് റോഡിന്റെ ബൈപ്പാസ് റോഡായി ഇതിനെ ഉപയോഗിക്കാവുന്നതാണ് .അതുപോലെ തന്നെ വൃദ്ധ വയോജന മന്ദിരത്തിനു സമീപം വെറുതെ കിടക്കുന്ന വാട്ടർ അതോറിട്ടി സ്ഥലം കാടുകയറി കിടക്കുകയാണ് .ഇവിടെ വയോജന പാർക്ക് നിർമ്മിക്കണമെന്നും ഇവർ എം .എൽ .എ .യ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .

Advertisment