Advertisment

അതുല്യ നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ രണ്ടുമണിക്ക് ശാന്തികവാടത്തില്‍; രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം

New Update

publive-image

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടി വേണുവിന്‍റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ശാന്തികവടാത്തിൽ. നാളെ രാവിലെ 10.30 മുതൽ അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് രണ്ടു മണിയ്ക്ക് ശാന്തികവാടത്തില്‍ സംസ്ക്കാരം നടക്കും. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

nedumudi venu
Advertisment