Advertisment

മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ അനുശോചിച്ചു

New Update

publive-image

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നെടുമുടി വേണുവിന് മുന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും, ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്നും അസോസിയേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment