Advertisment

ഭര്‍ത്താവ് വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങി; മൂലമറ്റത്ത് സ്‌കൂട്ടര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

മൂലമറ്റം: ഭര്‍ത്താവ് വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ വീട്ടമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മൂലമറ്റ് രതീഷ് പ്രിന്റേഴ്‌സ് ഉടമ നീരനാകുടിയില്‍ ചിതംബരന്റെ ഭാര്യ സുജാത (72) ആണ് മരിച്ചത്.

ചിതംബരന്‍ നേരം വൈകിയിട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സുജാതയെ ഒരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 7.30-ഓടെ മൂലമറ്റം മുസ്ലീം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ ഓടിച്ച മല്ലപ്പള്ളി സ്വദേശിയുടെ തലയ്ക്കും പരിക്കേറ്റു. ഇദ്ദേഹത്തെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ എസ്‌ഐ ബിന്‍ തോമസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment