Advertisment

പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു; സംഭവം ആലപ്പുഴയില്‍

New Update

publive-image

അമ്പലപ്പുഴ: പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍.

Advertisment