Advertisment

മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളികളെ കാണാതായി

New Update

publive-image

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം. ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. . നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്.

പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ രക്ഷിപ്പെടുത്തി. മറ്റ് മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Advertisment