Advertisment

സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വർദ്ധന ; പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും

New Update

publive-image

തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വർദ്ധന. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.8 രൂപയും, ഡീസലിന് 99.41 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 101 രൂപ 29 പൈസയും, പെട്രോളിന് 107 രൂപ 76 പൈസയുമായി. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമായി.കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും, പെട്രോളിന് 4.07 രൂപയുമാണ് കൂട്ടിയത്.

Advertisment