Advertisment

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി; കൊക്കയാറില്‍ കാണാതായത് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേരെ; ഇടുക്കി ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനാനുമതി താത്കാലികമായി നിര്‍ത്തലാക്കി

New Update

publive-image

Advertisment

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റിൽ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നു. 1331 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഇടുക്കി ജില്ലയിൽ ക്വാറികളുടെയും ഖനനങ്ങളുടെയും പ്രവർത്തനാനുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തലാക്കി.

കൊക്കയാറില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികള്‍, 2 പുരുഷന്‍മാര്‍, ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണ്.

വീടുകൾ ഇടുക്കി ജില്ലയിലും. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലകയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.

Advertisment