Advertisment

തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 സെ.മീ കൂടി ഉയര്‍ത്തുംl കല്ലടയാറ്റിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

New Update

publive-image

Advertisment

കൊല്ലം: തുടർച്ചയായി പെയ്യുന്ന മഴ കാരണം തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിച്ച് നിറുത്തുന്നതിനായി ഡാമിന്റെ ഷട്ടറുകൾ 80 സെന്റി മീറ്റർ വരെ തുറന്ന് വച്ചിരുന്നു. നാളെ രാവിലെ 10.00 മണിയോടെ 10 സെന്റി മീറ്റർ കൂടി ഉയർത്തുന്നതാണ്. ഇതോടെ ഷട്ടറുകൾ 90 സെന്റി മീറ്റർ വരെ ഉയർത്തും.

ഇതു കാരണം കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ജാഗ്രത പാലിക്കണം.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

_ജില്ലാ കണ്‍ട്രോള്‍ റൂം_ 1077, 0474-2794002, 2794004

_താലൂക്ക് ഫോണ്‍ നമ്പര്‍_

1. കൊല്ലം - 0474-2742116

2. കരുനാഗപ്പള്ളി - 0476-2620223

3. കുന്നത്തൂര്‍ - 0476-2830345

4. കൊട്ടാരക്കര - 0474-2454623

5. പുനലൂര്‍ - 0475-2222605

6. പത്തനാപുരം - 0475-2350090

Advertisment