Advertisment

മഴ: ശബരിമലയിൽ 17 നും 18നും തീർത്ഥാടകരെ അനുവദിക്കരുതെന്ന് ദേവസ്വം ബോർഡ്; യാത്ര പുറപ്പെട്ട തീർത്ഥാടകരെ തടയില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ; മഴയിൽ കുടുങ്ങി ഹൈക്കോടതി നിരീക്ഷകനും മടങ്ങി

New Update

publive-image

Advertisment

പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ്. വനമേഖലകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 17 നും 18നും ശബരിമല തുലാമാസ പൂജാ തീർത്ഥാടനത്തിന് അനുവാദമില്ല.

എന്നാൽ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ട തീർഥാടകരെ തടയില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് നിന്നടക്കം പുറപ്പെട്ട് മടങ്ങി പോകാൻ സാധിക്കാത്ത തീർഥാടകരെ കടത്തിവിടും. അതേസമയം മടങ്ങിപ്പോകാൻ സാഹചര്യമുള്ള തീർത്ഥാടകർ മടങ്ങി പോകണമെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശിച്ചു.

ഈ ദിവസങ്ങളിൽ ശബരിമലയിൽ തീർത്ഥാടനത്തിന് അനുവാദമില്ലന്ന് ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ വ്യക്തമാക്കി. അതേ സമയം കനത്ത മഴയെ തുടർന് ഹൈക്കോടതി നിരീക്ഷകൻ എൻ.ഭാസ്‌കരൻ ശബരിമല യാത്ര റദ്ദാക്കി. ശബരിമലയാത്രക്കിടെ അദ്ദേഹം മുണ്ടക്കയത്തു നിന്നും തിരികെപോയി.

പോലീസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം മടങ്ങിയത്. കനത്ത മഴയെ തുടർന്ന് പമ്പയിലേക്കുള്ള റോഡുകളിൽ ക്രമാതീതമായി ജലം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അഭ്യർത്ഥന. ഇതോടെ ഇക്കുറി ഹൈക്കോടതി നിരീക്ഷകനില്ലാതെ മേൽശാന്തി നറുക്കെടുപ്പ് നടക്കും.

രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും, പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ മൂലമുള്ള ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനാണ് ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

NEWS
Advertisment