Advertisment

പരിവർത്തിത ക്രൈസ്തവ കോർപറേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം തിരുമാലക്കുന്നേൽ ടി പി തൊമ്മി നിര്യാതനായി

New Update

publive-image

എരുമേലി: സി പി ഐ എം എരുമേലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്ന ആ മക്കുന്ന് ലെയ്നിൽ തിരുമാലക്കുന്നേൽ ടി പി തൊമ്മി (69) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. പരിവർത്തിത ക്രൈസ്തവ കോർപറേഷൻ്റെ മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇപ്പോൾ സി പി ഐ എം എരുമേലി എൽ സി അംഗം, കെ എസ് കെ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി, കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട്, സിഐടിയു എരുമേലി പഞ്ചായത്ത് സെക്രട്ട റി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: വിലാസിനി .മക്കൾ: അജിത, ലേഖ, അനിൽ. മരുമക്കൾ: പ്രകാശ്, പീറ്റർ ( സി ബി ) മന്ത്രി വി എൻ വാസവൻ, സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ,സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം എന്നിവർ ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.

Advertisment