Advertisment

കടുകനാല്‍ തെക്കുംഭാഗം ഉരുള്‍ പൊട്ടലില്‍ ഒറ്റപ്പെട്ടു

New Update

publive-image

Advertisment

മൂലമറ്റം : ഇടുക്കി നിയോജക മണ്ഡലത്തിൽ വികസനം എത്തിനോക്കാത്തതും കൂടുതൽ മലയരാ വിഭാഗത്തിൽ പെട്ട കർഷകർ താമസിക്കുന്ന പ്രദേശം ആണ്‌ തെക്കുംഭാഗം. ഒരു ജീപ്പിനു കഷ്ടിച്ച് കടന്ന് പോകാവുന്ന മൺറോഡിനെ മാത്രം ആശ്രയിച്ചാണ് നൂറ്റാണ്ടുകളായി പ്രേദേശവാസികൾ ജീവിക്കുന്നത്. എല്ലാവർഷവും വര്ഷകാലത്തു ഉരുള്‍ പൊട്ടി ജീപ്പ് റോഡ് ഇടിഞ്ഞു പോകുന്നതും, രോഗികളെ കട്ടിലിൽ കിടത്തി ചുമന്ന് ആശുപത്രിയിൽ കൊണ്ട് പോകുന്നതും സ്ഥിരം കാഴ്ചയാണ്. ഉദ്ദേശം നാല് കിലോമീറ്റർ ദൂരം ആണ്‌ തെക്കുംഭാഗത്തേക്ക് . ഒരു അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഈ പ്രദേശത്തേക്കു നൽകിയിട്ടില്ല.

മൂലമറ്റം പവർഹവുസിന് സമീപം ആണെങ്കിലും ഏറ്റവും കൂടുതൽ വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്ന പ്രദേശം ആണ്‌ എന്നതാണ് ഏറ്റവും ആശ്ചര്യകരം. ഇപ്പോൾ റിപ്പോർട്ടർമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത വിധം ഉരുള്‍ പൊട്ടലുകളിൽ ഈ പ്രദേശം തകർന്നു. പുറം ലോകവുമായുള്ള ബന്ധം അറ്റുപോയ ഈ പ്രദേശവാസികൾ അവരുടെ സ്വന്തം മന്ത്രി റോഷി അഗസ്റ്റിനെയും പ്രതീക്ഷിച്ചു ഇരിക്കുകയാണ്.

publive-image

70 ഉം 80 ഉം വയസായ മാതാപിതാക്കൾക്ക് അവരുടെ ജീവിതം മുഴുവൻ കൃഷി ചെയ്ത് കൃഷിയിടം എല്ലാം പ്രകൃതി ക്ഷോഭത്താൽ തകർന്നുകിടക്കുന്നു കരളയിപ്പിക്കുന്ന വാർത്തയാണ് അവർക്ക് പറയുവാനുള്ളത്. കോടിക്കണക്കിനു രൂപയുടെ നാശം ആണ്‌ ഉണ്ടായിട്ടുള്ളത്. മന്ത്രി റോഷി അഗസ്റ്റിനും, ഡീൻ കുര്യാക്കോസ് എം പിയും തെക്കുംഭാഗം ഉടൻ സന്ദർശിക്കും എന്ന് അറിയുന്നു.

Advertisment