Advertisment

കോഴിക്കോട് കാറിൽ യുവാവ് തീകൊളുത്തിയ നിലയിൽ; യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ പൊലീസ്‌

New Update

publive-image

കോഴിക്കോട്: കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിൽ കാറിൽ യുവാവ് തീകൊളുത്തിയ നിലയിൽ. പെട്രോൾ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാൽ തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തി ഇയാളെ രക്ഷിച്ചു.

നാട്ടുകാര്‍ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. ചോദ്യങ്ങളോടൊന്നും യുവാവ് പ്രതികരിച്ചിട്ടില്ല. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisment