Advertisment

വയനാട്ടിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും എക്സ്പോയും; ഇന്റർനാഷണൽ കോൺക്ലേവിൽ കേന്ദ്രമന്ത്രിമാരും ബിസിനസ് മേധാവികളുംപങ്കെടുക്കും

New Update

publive-image

Advertisment

വയനാട്: വയനാട് ചേംബർ ഓഫ് കോമേഴ്‌സ് രാജ്യത്തെ മുൻനിര ട്രേഡ്-കമ്മ്യൂണിക്കേഷൻ-ടൂറിസം കമ്പനികളും സംഘടനകളുമായി ചേർന്ന് വയനാട്ടിൽ ഇന്റർനാഷണൽ ട്രേഡ് മേള `സഹ്യാദ്രി 2022 ' സംഘടിപ്പിക്കുന്നു. 2022 മാർച്ച് 5 മുതൽ 13 വരെയാണ് മെഗാ ഇവന്റ് നടക്കുക. വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ ഗ്രീൻഫിലിംഫെസ്റ്റിവൽ, വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ കോൺക്ലേവ്, വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ എക്സ്പോ എന്നിങ്ങനെ മൂന്ന് ഇന്റർനാഷണൽ മേളകളാണ് സഹ്യാദ്രി 2022 ൽ ഒരേസമയം ഉൾപ്പെടുത്തിയിട്ടുള്ളത്.

മേളകൾ വയനാട്ടിലെ കൽപ്പറ്റയിലും വൈത്തിരിയിലും

ഇതാദ്യമായാണ് മൂന്ന് ഇന്റർനാഷണൽ മേളകൾ കേരളത്തിൽ ഒരിടത്തു നടക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മേളയിൽ കേന്ദ്രമന്ത്രിമാരും ഗവർണർമാരും വിദേശപ്രതിനിധികളും പങ്കെടുക്കുമെന്ന് മേളയുടെ സി.ഇ.ഓ കൂടിയായ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി മിൽട്ടൺഫ്രാൻസീസ് അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ ഭൂപീന്ദർ യാദവ്, ജി.കിഷൻറെഡ്ഢി, പശുപതി കുമാർ പരസ്, വി മുരളീധരൻ, ഡോക്ടർ എൽ. മുരുഗൻ, വയനാട് എം.പി രാഹുൽഗാന്ധി, നീതി ആയോഗ് സിഇഓ അമിതാബ് കാന്ത് എന്നിവർ മേളകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാന ടുറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, വനം വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരുടെ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. സ്വീഡൻ, തായ്‌വാൻ, ഡെന്മാർക്ക് ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളെയും മേളയിൽ പ്രതീക്ഷിക്കുന്നുണ്ട്.

``അന്താരാഷ്ട്രതലത്തിൽപ്രമുഖരായ കമ്പനികളും സ്ഥാപനങ്ങളും കോൺക്ലേവിലും എക്സ്പോയിലും പങ്കെടുക്കും’’ മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു. പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കായിബി 2 ബി മീറ്റിംഗുകൾ മേളയുടെ സവിശേഷതയാണ്. അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പ്രമുഖകമ്പനികൾ വിവിധവാങ്ങൽ കരാറുകളിൽ ഒപ്പുവെക്കും. വെസ്റ്റേൺഗാട്‌സ്ന്റെയും വിശിഷ്യാ വയനാട്, ഊട്ടി, കൂർഗ് എന്നീ മേഖലകളുടെ ടുറിസം രംഗത്തിനു ഉണർവേകാൻ മേള സഹായിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നതായി മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു.

വെസ്റ്റേൺ ഘട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് വിശിഷ്ടാതിഥികളായി ക്ഷണിയ്ക്കുമെന്നു വയനാട് ചേംബർ ഓഫ് കോമേഴ്‌സ് പ്രെസിഡന്റ്റ് ജോണി പാറ്റാനി അറിയിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ ചടങ്ങിൽ പ്രതീക്ഷിക്കുന്നുണ്ട്.

``കേരളമുഖ്യമന്ത്രിയെവിശിഷ്ടാതിഥിയായിക്ഷണിക്കും’’, ജോണിപാറ്റാനിപറഞ്ഞു. കേരളത്തിന്റെ സജീവമായ സാന്നിധ്യം മേളകളിൽ ഉണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു. വയനാട്ടിലെ ടൂറിസം വ്യാപാര മേഖലകൾ ഉത്തേജിപ്പിക്കാൻ മേളകൾക്കാകുമെന്നു പാറ്റാനി പറഞ്ഞു. വെസ്റ്റേൺ ഘട്ട് സംസ്ഥാനങ്ങളിലെ വിവിധ ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികളും സംഘടനാ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും മേളകളിൽ പങ്കെടുക്കും.

``ജൈവവൈവിധ്യങ്ങൾകൊണ്ടും സാംസ്‌കാരിക ശൈലികൾ കൊണ്ടും സമാനതകൾ പുലർത്തുന്ന പശ്ചിമഘട്ട പ്രദേശങ്ങളുടെ സാമ്പത്തിക –ടൂറിസം മേഖലകളുടെ വികസനം സജീവമാക്കുകയാണ് അന്താരഷ്ട്രമേളകൾ വഴി ഉദ്ദേശിക്കുന്നത്’’ സഹ്യാദ്രിമേള സി.ഇ.ഓ മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഉണ്ടാകും.

വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ ഗ്രീൻഫിലിം ഫെസ്റ്റിവൽ

`സഹ്യാദ്രി 2022’ അന്താരാഷ്ട്ര മേളയുടെ പ്രധാനഘടകമാണ് ഇന്റർനാഷണൽ ഗ്രീൻഫെസ്റ്റിവൽ. സിനിമയെയും പ്രകൃതിയെയും സ്നേഹിയ്ക്കുന്നവർക്കു പശ്ചിമ ഘട്ട മലനിരകളിൽ ഒരാഴ്ച നീളുന്ന സിനിമ മാമാങ്കത്തിൽപങ്കെടുക്കാം. പ്രകൃതിയുടെ മനോഹാരിതയിൽ സജ്‌ജമാക്കിയ പ്രത്യേക വേദികൾ വേറിട്ട അനുഭവമാകും. കലയോടൊപ്പം ടുറിസവും സമന്വയിപ്പിച്ചു കൊണ്ടാണ് ഗ്രീൻ ഫെസ്റ്റിവൽ അണിയിച്ചൊരുക്കുന്നത്.

ഗ്രീൻ സിനിമകൾക്ക് ഊന്നൽ നൽകി കൊണ്ട് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിന് ഇതാദ്യമായാണ് കേരളം വേദിയാകുന്നത്. പരിസ്ഥിതി സിനിമകൾ, ഷോർട്ട് ഫിലിമുകൾ, ഫീച്ചർഫിലിമുകൾ എന്നിങ്ങനെ മൂന്നു വിഭാഗത്തിലുള്ള സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

ഇരുപതു രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അമ്പതോളം സിനിമകളും ഉൾപ്പെടെ നൂറോളം സിനിമകളാണ് ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയ ഷോർട് ഫിലുമുകളും പ്രദർശിപ്പിക്കും. ഓപ്പൺഫോറം, മീറ്റ് യുവർ ഡയറക്ടർ സിനിമ ചരിത്രം പ്രതിപാദിയ്ക്കുന്നപ്രദർശനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാകും. ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു സാധാരണക്കാരിൽ സിനിമയുടെസാദ്ധ്യതകൾ എത്തിക്കുന്നതിനായി ഓപ്പൺ മൂവീഷോകൾ പ്രത്യേകമായി സംഘടിപ്പിക്കുന്നതാണ്. വയനാട്ടിലെ തീർത്തും ഗ്രാമീണമേഖലകളിലും ആദിവാസിഊരുകളിലും മേളയുടെ ഭാഗമായിസിനിമകൾ പ്രദർശിപ്പിക്കും.

രാജ്യത്തിനകത്തും പുറത്തും നിന്നായി പ്രമുഖ സിനിമതാരങ്ങളും സംവിധായകരും സിനിമ അണിയറ പ്രവർത്തകരും ഗ്രീൻ ഫിലിംഫെസ്റിവലിലിൽ പങ്കെടുക്കും.

പരിസ്ഥിതി സിനിമകൾക്ക് പത്തോളം തീമുകൾ

സുസ്ഥിരവികസനം, വന്യജീവിസംരക്ഷണം, ജൈവ കാർഷിക രീതികൾ, ക്ലീൻ എനർജി, ക്ലൈമറ്റ്ചേഞ്ച്, കുടിയേറ്റവും തദ്ദേശസമൂഹങ്ങളും, ടൂറിസം, കാടുകളും ഹിൽ സ്റ്റേഷനുകളും, ബദൽ നിർമ്മാണ ശൈലികൾ, പശ്ചിമഘട്ടം, പശ്ചിമഘട്ടത്തിലെ കലയും സമൂഹവും ജീവിതരീതികളും എന്നിങ്ങനെയുള്ള പത്തോളം തീമുകള്‍.

ഗ്രീൻ ഫെസ്റ്റിവലിന്റെ ഉത്ഘാടനം കേന്ദ്രവാർത്ത വിതരണ വകുപ്പ് സഹമന്ത്രി ഡോക്ടർ എൽ മുരുഗൻ നിർവഹിക്കും. വൈത്തിരിയിലെ വൈത്തിരി വില്ലേജ് പഞ്ച നക്ഷത്ര റെക്കോർട്ടിലായിരിക്കും തിയേറ്ററുകൾ സജ്ജമാക്കുക

വെസ്റ്റേൺ ഗാട്സ് ഇന്റർനാഷണൽ കോൺക്ലേവ്

പശ്ചിമഘട്ട പ്രദേശങ്ങളുടെ വികസന സാമ്പത്തിക സാമൂഹ്യ വിഷയങ്ങൾ ചർച്ചചെയ്യുന്ന കോൺക്ലേവിൽ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ളപ്രമുഖർ പങ്കെടുക്കും. കേന്ദ്ര പരിസ്ഥിവകുപ്പ്മ ന്ത്രി ഭൂപീന്ദർ യാദവ് ,കേന്ദ്ര ടൂറിസം വകുപ്പ്മ ന്ത്രി ജി.കിഷൻ റെഡ്ഢി, ഭഷ്യ സംസ്കരണ മന്ത്രി പശുപതി കുമാർ പരസ്, നീതി ആയോഗ് സി ഇ ഓ അമിതാഭ് കാന്ത്, വിവിധ രാജ്യങ്ങളുടെ അംബാസ്സഡർമാർ സംസ്ഥാന മന്ത്രിമാർ, വാണിജ്യ സംഘടനകളുടെ മേധാവികൾ, രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ തലവന്മാർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും.

വേദി: വൈത്തിരി വില്ലേജ് റിസോർട്

വെസ്റ്റേൺ ഗാട്സ് ഇന്റർനാഷണൽ എക്സ്പോ

പശ്ചിമഘട്ട മലനിര മേഖലകളിലെ സാമ്പത്തിക രംഗത്തെ നേട്ടങ്ങളും സാധ്യതകളും പ്രദർശിപ്പിക്കുന്ന ഇന്റർനാഷണൽഎക്സ്പോയിൽ ദേശീയ-അന്തർദേശീയകമ്പനികൾ പങ്കെടുക്കും. തായ്‌വാൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഫ്രാൻസ്, ജർമനി ഇസ്രായേൽ ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു. രാജ്യത്തെ മുൻനിര കമ്പനികളും സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും മേളയുടെഭാഗമാകും .നൂറോളം സ്റ്റാളുകളാണ് ഒരുക്കുന്നത്.

ഒപ്പം സാംസ്കാരിക പരിപാടികളും കലാസന്ധ്യകളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പ്രമുഖ കലാകാരന്മാരും സാംസ്കാരിക ഗ്രൂപ്പുകളും അവതരിപിപ്പിയ്ക്കുന്ന സാംസ്‌കാരിക പരിപാടികൾ ഉണ്ടാകും. അഞ്ചോളം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടികൾ മുഖ്യ ആകര്ഷകമാക്കും.

സംഘാടകർ

വയനാട് ചേംബർ ഓഫ് കോമേഴ്സിനൊപ്പം രാജ്യത്തെ മുൻ നിര ട്രേഡ്/കമ്മ്യൂണിക്കേഷൻ കമ്പനികളും വെസ്റ്റേൺ ഗാറ്സിലെ വിവിധ ചേംബർ ഓഫ് കോമേഴ്‌സ് ഘടകങ്ങളും സംയുക്തമായാണ് മേളകൾ സംഘടിപ്പിയ്ക്കുന്നതു. . മലബാർ ഡെവലപ്മെന്റ് കൌൺസിൽ, ഡബ്ള്യു .ടി.ഓ , ഉപാസി , ഉൾപ്പെടയുള്ള സംഘടനകളുടെ സഹകരണവും സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ട്രേഡ് സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

വാർത്ത സമ്മേളനത്തിൽ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി , സെക്രട്ടറി മിൽട്ടൺ ഫ്രാൻസിസ് , വൈസ് പ്രസിഡന്റ് ഇ പി മോഹൻദാസ് , ട്രെഷറർ വീരേന്ദ്ര കുമാർ , ജോയിന്റ് സെക്രട്ടറി വര്ഗീസ് കെ ഐ , മലബാർ ഡെവലപ്മെന്റ് കൌൺസിൽ പ്രസിഡന്റ് സി ഈ ചാക്കുണ്ണി എന്നിവർ പങ്കെടുത്തു

എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കുംനടത്തുക

Advertisment