Advertisment

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു: കക്കി അണക്കെട്ട് 11 മണിക്ക് തുറക്കും

New Update

 

Advertisment

publive-image

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് 2397 അടിയിലേക്ക്. ഈ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ കക്കി അണക്കെട്ട് ഇന്ന് 11 മണിക്ക് തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് 2.396.38 അടിയായിട്ടുണ്ട്.

2,396.86 അടിയായാൽ അടുത്ത ജാഗ്രതാ നിർദ്ദേശം നൽകും. സെക്കൻഡിൽ 120 ക്യുബിക് മീറ്റർ വെള്ളമാകും പുറന്തള്ളുക. അതിനിടെ പത്തനംതിട്ടയിലെ മലയോരമേഖലയിൽ മഴ ശക്തമായി. അച്ചൻകോവിൽ, പമ്പ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ മഴ നിർത്താതെ തുടരുകയും ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. അതേസമയം മരണം 35 ആയി ഉയർന്നിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

NEWS
Advertisment