Advertisment

ചെങ്ങന്നൂരിനെക്കാൾ അതീവ ജാഗ്രത കുട്ടനാട്ടിൽ വേണം; ഡാം തുറന്ന സാഹചര്യത്തിൽ രാത്രിയിൽ ജലനിരപ്പ് ഉയരും; മന്ത്രി സജി ചെറിയാൻ

New Update

 

Advertisment

publive-image

ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങനൂരിനെക്കാൾ അതീവ ജാഗ്രത കുട്ടനാട്ടിൽ വേണമെന്ന് മന്ത്രി സജി ചെറിയാൻ. പാണ്ടനാട്ടും തിരുവൻവണ്ടൂരും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറന്നത്.

രാത്രിയിൽ ജലനിരപ്പ് ഉയരും. ഇതിനു മുൻപ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ഡാമിലെ ജലം രാവിലെയോടെ ചെങ്ങന്നൂർ, കുട്ടനാട് മേഖലയിൽ എത്തും.

ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീര പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ഇതിനു വേണ്ടയുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്ററാണ് ഉയർത്തിയത്. തീരപ്രദേശത്തെ 12 ഗ്രമപഞ്ചായത്തുകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

NEWS
Advertisment