Advertisment

മലവെള്ളത്തിൽ ആക്രി പെറുക്കാനിറങ്ങി, മുങ്ങിപ്പോയി; രക്ഷിച്ച് പൊലീസ്– വിഡിയോ

New Update

publive-image

Advertisment

കൊല്ലം: മഴക്കെടുതിയിൽനിന്നു കേരളത്തെ കരകയറ്റാൻ സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഉണർന്നു പ്രവർത്തിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ നിരവധി ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്നതും.

അത്തരത്തിൽ സാഹസിക രക്ഷാപ്രവർത്തന വിഡിയോ കേരള പൊലീസും പങ്കുവച്ചു. കൊല്ലം റൂറലിലെ അഞ്ചൽ സ്റ്റേഷൻ പരിധിയിൽ തഴമേൽ ഇത്തിക്കരയാറിനു സമീപം കുടുങ്ങിയ ഒരാളെ രക്ഷിക്കുന്നതാണു വിഡിയോയിൽ. ഇതു പെട്ടെന്നുതന്നെ വൈറലായി.

വെള്ളത്തിൽ വീണ് രണ്ടു മണിക്കൂറിലധികം മരക്കൊമ്പിൽ പിടിച്ചുകിടന്ന തമിഴ്നാട് സ്വദേശി മുത്തുവിനെയാണ് അഞ്ചൽ പൊലീസ് രക്ഷിച്ചത്. മലവെള്ളത്തിൽ ഒഴുകിവരുന്ന ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങിയപ്പോഴാണു മുത്തു അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. വിഡിയോ ഷെയർ ചെയ്തും കമന്റിട്ടും നിരവധി പേരാണു പൊലീസിനെ അഭിനന്ദിച്ചത്.

https://www.facebook.com/383976645463823/videos/254223453185195

NEWS
Advertisment