Advertisment

ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യം; കര്‍ഷകര്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

New Update

publive-image

Advertisment

വയനാട്: ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ കര്‍ണാടക മുഖ്യമന്ത്രിയെ സമീപിക്കും. കര്‍ണാടകയിലേക്ക് കടക്കാന്‍ ഇനിയും ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു.

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് കര്‍ണാടകയിലേക്ക് കടക്കാന്‍ പ്രത്യേക പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാസ് പിന്നീട് പുതുക്കി നല്‍കിയില്ല. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കേരളത്തില്‍ ഇപ്പോള്‍ കൊവിഡ് കുറഞ്ഞുവരികയാണ്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ണാടക തയാറായിട്ടില്ല.

കൊവിഡ് മഹാമാരിയും വിളകളുടെ വില തകര്‍ച്ചയും മൂലം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ കോടികളുടെ നഷ്ടമാണ് നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ചെക്ക്പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാര്‍ഗങ്ങളില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളും പ്രതിസന്ധിയിലാണ്.

നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയില്‍ നിന്നുള്ളസ് ദൈനംദിന യാത്രക്കാരുടെ ഫോറമായ സത്യാര്‍ത്ഥിയുടെ ഭാരവാഹികള്‍ കര്‍ണാടക മന്ത്രിമാരെ കണ്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ ചട്ടങ്ങളില്‍ ഇളവ് വരുത്താനാവുകയുള്ളൂവെന്നാണ് അതിര്‍ത്തി ജില്ലകളിലെ ഭരണകൂടത്തിന്റെ നിലപാട്.

Advertisment