Advertisment

കനത്ത മഴയിലും വെള്ളപൊക്കത്തിലും ദുരിതം നേരിട്ട തലനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വീടുകളും തോമസ് ചാഴികാടൻ എം പി സന്ദർശിച്ചു

New Update

publive-image

Advertisment

തലനാട് : അതിശക്തമായ മേഘവിസ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും വലിയ ദുരിതം വിതച്ച തലനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളും,വീടുകളും ക്യാമ്പും, കോട്ടയം എം പി തോമസ് ചാഴികാടൻ സന്ദർശിച്ചു.

നിരവധി വീടുകളിൽ വെള്ളം കയറുകയും, വീട്ടുപകരണങ്ങൾ നശിക്കുകയും , കൃഷി നശിക്കുകയും തുടങ്ങി തലനാട് ജനങ്ങൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തമാണ്‌ ഉണ്ടായത്. തൽഫലമായി ക്യാമ്പുകളിലും മറ്റും കഴിയുന്ന പ്രദേശവാസികളെ എം പി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. ഉടനടി ചെയ്യണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദുരിതത്തിന്റെ വ്യാപ്തി കേന്ദ്ര സർക്കാരിന്റെ ശ്രെദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും തലനാട് പഞ്ചായത്തും മികച്ച ഇടപെടലുകൾ ആണ് ദുരിതം നേരിടാൻ നടത്തിയിട്ടുള്ളതെന്നും എം പി കുട്ടിച്ചേർത്തു.

publive-image

മേലടുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതശ്വാസ ക്യാമ്പും,വെള്ളപൊക്കം മൂലം വീടുകൾക്ക് നാശനഷ്ടം ഉണ്ടായ അടുക്കം, ചാമപ്പാറ, മേസ്തിരിപ്പാടി പ്രദേശങ്ങളും എം പി സന്ദർശിച്ചു.കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി തലനാട് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സർക്കാരിനോട് അടിയന്തരമായി ഇടപെടലുകൾ നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.തൽഫലമായി വിവിധ വകുപ്പുകളുടെ മികച്ച ഏകോപനമാണ് തലനാട് പഞ്ചായത്തിൽ ഉണ്ടായിട്ടുള്ളത്.

കേരളകോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ, മൂന്നിലവ് മണ്ഡലം പ്രസിഡന്റ്‌ സണ്ണി വടക്കേമുളഞ്ജനാൽ, പഞ്ചായത്ത്‌ മെമ്പർമാരായ, വത്സമ്മ ഗോപിനാഥ്, സോണി ബിനീഷ്, ഷമീല ഹനീഫ, ആശാ റിജു, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ വിനോജ്, ബാബു ചോക്കാട്ട് തുടങ്ങിയവർ എം പി യോടൊപ്പം ഉണ്ടായിരുന്നു.

Advertisment